കൊ​ച്ചി: എ​റ​ണാ​കു​ളം കളക്‌ട്രേറ്റിൽ യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി ഷീ​ജ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

ക​ള​ക്ട്രേ​റ്റി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ചാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. പി​ന്നീ​ട് കു​ഴ​ഞ്ഞു​വീ​ണ ഷീ​ജ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പ്ലാ​ൻ വ​ര​ച്ചു ന​ൽ​കു​ന്ന ജോ​ലി​യാ​ണ് ഷീ​ജ​യ്ക്ക്. പ​ള്ളു​രു​ത്തി​യി​ലാ​ണ് ഇ​വ​രു​ടെ ഓ​ഫീ​സ്. ഒ​രു കെ​ട്ടി​ട​ത്തി​ന് പ്ലാ​ൻ വ​ര​ച്ച് കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്ന പ​രാ​തി ഇ​വ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്നി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​ൽ ഷീ​ജ​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ശിപാ​ർ​ശ വ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ക​ള​ക്ടേ​റ്റി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഷീ​ജ.