മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് എ​ൻ​സി​പി-​എ​സ്പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ. അ​ധി​കാ​ര​ത്തി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം എ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യെ​ന്ന​താ​ണ് മ​ഹാ​വി​കാ​സ് അ​ഘാ​ടി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ക​ർ​ഷ​ക​രു​ടെ​യും, യു​വാ​ക്ക​ളു​ടെ​യും, സ്ത്രീ​ക​ളു​ടെ​യും ഒ​ക്കെ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം മ​ഹാ​വി​കാ​സ് അ​ഘാ​ടി​യു​ടെ സ​ർ​ക്കാ​ർ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞ​ങ്ങ​ളു​ടെ സ​ഖ്യം വ​ൻ വി​ജ​യം നേ​ടും.'-​ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു.

മ​ഹാ​യു​തി സ​ഖ്യ​ത്തി​ന്‍റേ​ത് ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നുണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​മെ​ന്നും ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു.

ന​വം​ബ​ർ 20നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.