ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ 2011ൽ ​സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ത​ട​വ് ശി​ക്ഷ​യ്ക്കു പു​റ​മേ 80,000 രൂ​പ പി​ഴ ശി​ക്ഷ​യും വി​ധി​ച്ചു.

കേ​സി​ൽ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ പ്ര​തി​ക​ളാ​യ പ്ര​നു ബാ​ബു, നി​ധീ​ഷ്, ഷി​ജി​ൽ, ഉ​ജേ​ഷ് എ​ന്നി​വ​രാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ബി​ജെ​പി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ എ​ട്ടു പേ​ർ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

2011 മേ​യ് 19നാ​ണ് അ​ഷ്റ​ഫി​നെ പ്ര​തി​ക​ൾ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ വി​രോ​ധം തീ​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ഷ്റ​ഫി​നെ സം​ഘം ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

അ​ഞ്ചും ആ​റും പ്ര​തി​ക​ളാ​യ എം.​ആ​ർ ശ്രീ​ജി​ത്ത്‌, പി.​ബി​നീ​ഷ്‌ എ​ന്നി​വ​രെ വെ​റു​തെ വി​ട്ടു. ഏ​ഴും എ​ട്ടും പ്ര​തി​ക​ളാ​യ ഷി​ജി​ൻ, സു​ജി​ത്ത് എ​ന്നി​വ​ർ വി​ചാ​ര​ണ​യ്ക്ക് മു​ൻ​പേ മ​രി​ച്ചി​രു​ന്നു.