രാജ്യത്ത് സെന്‍സസ് 2025-ല്‍ തുടങ്ങിയേക്കും
Monday, October 28, 2024 1:31 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് പൂർത്തിയാക്കി വിവരങ്ങൾ 2026ൽ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.
കോവിഡ് അടുക്കമുള്ള പ്രതിസന്ധികളാണ് സെൻസസ് വൈകാൻ കാരണമായത്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന. എൻഡിഎയിലെ ഘടകകക്ഷികൾ ഉൾപ്പെടെ ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
മതം അടിസ്ഥാനപ്പെടുത്താനുള്ള കോളം ഉണ്ടാകുമെങ്കിലും ജാതി രേഖപ്പെടുത്തുകയില്ല. സെന്‍സസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028-ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.