നൂറിനിടെ ആറുപേർ പോയി, നൂറുകടത്തി സക്സേന; രഞ്ജിയിൽ ബംഗാളിനെതിരേ കേരളം പരുങ്ങുന്നു
Monday, October 28, 2024 1:13 PM IST
കോല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ആറുവിക്കറ്റ് നഷ്ടം. മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറിന് 117 റൺസെന്ന നിലയിലാണ്. 29 റണ്‍സോടെ ജലജ് സക്സേനയും ആറുറണ്‍സുമായി സല്മാന് നിസാറുമാണ് ക്രീസില്‍. ബംഗാളിനു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പോറലിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് സന്ദർശകരെ തകർത്തത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ (12) പോറല്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ അക്ഷയ് ചന്ദ്രനെയും (31) പോറല്‍ പുറത്താക്കിയതോടെ കേരളം ആറിന് 83 റൺസെന്ന നിലയിലേക്ക് വീണു.
തുടർന്ന് ക്രീസിൽ ഒന്നിച്ച ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി.
16 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് ഇഷാൻ പോറലിന്റെ അഞ്ചുവിക്കറ്റ് പ്രകടനം. പ്രദീപ്ത പ്രമാണിക് 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മഴമൂലം ആദ്യ ദിനം പൂര്‍ണമായും രണ്ടാം ദിനം രണ്ട് സെഷനുകളും നഷ്ടമായിരുന്നു.