കോഴ വിവാദം: ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി തോമസ് കെ. തോമസ്
Monday, October 28, 2024 11:46 AM IST
കൊച്ചി: കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ്.
രണ്ട് എംഎല്‍എമാരുടേയും ഫോൺ പരിശോധിക്കണം. തന്റെ ഫോണും പരിശോധിക്കാൻ ആവശ്യപ്പെടും. ഒപ്പം ആന്റണി രാജുവിന്റെ ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടും. ആത്മവിശ്വാസമുണ്ടെങ്കിൽ ആന്റണി രാജു നുണപരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ. തോമസ് വെല്ലുവിളിച്ചു.
തനിക്ക് മന്ത്രിയാകാനുള്ള അയോഗ്യത എന്താണെന്നു ചോദിച്ച തോമസ് കെ. തോമസ്, ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും ഇക്കാര്യം പാർട്ടി ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു.