ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണം: ദിവ്യയ്ക്കെതിരെ പ്രമേയവുമായി യുഡിഎഫ്
Monday, October 28, 2024 11:34 AM IST
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ദിവ്യ ഒഴിയണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും.
ദിവ്യയുടെ രാജിക്കുശേഷമുള്ള ആദ്യ ഭരണസമിതി യോഗം ഇന്നാണ്. എഡിഎം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയിരുന്നു.
ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി. ദിവ്യ ഒളിവിലാണ്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും.