തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​രാ​മ​ർ​ശം. ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​ശ്വാ​സ​ത്തെ വൃ​ണ​പ്പെ​ടു​ത്തി ല​ഹ​ള​യു​ണ്ടാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ലെ പ്ര​ധാ​ന പ​രാ​മ​ർ​ശം.

അ​തേ​സ​മ​യം കേ​സി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ല. പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക​ൾ പ​ര​സ്പ​രം സ​ഹാ​യി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. മ​ല​പ്പു​റം സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ഐ​സി ചി​ത്തി​ര​ഞ്ജ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​ത് അ​ന്വേ​ഷി​ക്കു​ന്ന എ​ഡി​ജി​പി വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ചി​ത്തി​ര​ഞ്ജ​ൻ. പ​രാ​തി​യു​ടെ ഉ​റ​വി​ടം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ത്തു​ക​ളാ​ണെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്.

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ലെ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഒ​ടു​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം മൂ​ന്നി​നാ​ണ് പൂ​രം ക​ല​ക്ക​ലി​ൽ ത്രി​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ൻ​പ​ത് ദി​വ​സം ക​ഴി​ഞ്ഞ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. പ​ക്ഷെ പ്ര​ത്യേ​ക സം​ഘ​ത്തെ കേ​സെ​ടു​ക്കാ​നോ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നോ ക​ഴി​ഞ്ഞി​ല്ല.