പാ​ല​ക്കാ​ട് : തേ​ങ്കു​റി​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​യി​ൽ ശി​ക്ഷാ വി​ധി ഇ​ന്ന്. അ​നീ​ഷ് എ​ന്ന യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ കേസിലാണ് ഇ​ന്ന് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. രാ​വി​ലെ 11 മ​ണി​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ആ​ർ.​വി​നാ​യ​ക റാ​വു ശി​ക്ഷ വി​ധി​ക്കും.

കേ​സി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ ഇ​ല​മ​ന്ദം കു​മ്മാ​ണി ചെ​റു​തു​പ്പ​ല്ലൂ​ർ സു​രേ​ഷും ഹ​രി​ത​യു​ടെ അ​ച്ഛ​ൻ തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കു​മ്മാ​ണി ചെ​റു​തു​പ്പ​ല്ലൂ​ർ പ്ര​ഭു​കു​മാ​റും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2020 ക്രി​സ്‌​മ​സ് ദി​ന​ത്തി​ലാ​യി​രു​ന്നു ഇ​ത​ര​ജാ​തി​യി​ൽ നി​ന്ന് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച 27 കാ​ര​നാ​യ അ​നീ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്.

വി​വാ​ഹ​ത്തി​ന്റെ 88-ാം നാ​ളി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. കേ​സി​ൽ സു​രേ​ഷ് ഒ​ന്നാം പ്ര​തി​യും പ്ര​ഭു​കു​മാ​ർ ര​ണ്ടാം പ്ര​തി​യു​മാ​ണ്.