മഹാരാഷ്ട്രയിൽ സ്ഥാനാർഥികളുടെ നാലാം പട്ടിക പുറത്തിറക്കി കോൺഗ്രസ്
Monday, October 28, 2024 1:29 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ നാലാം പട്ടിക പുറത്തിറക്കി കോൺഗ്രസ്. 14 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
പ്രമുഖ നേതാവായ അശോക് ജാദവ് അന്ദേരി വെസ്റ്റ് സീറ്റിലും, അനിൽ നാഥു ഷിൻഡെ അമൽനേർ മണ്ഡലത്തിലും മത്സരിക്കും. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 101 ആയി.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ.