ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂൾ ഇന്ന് ആഴ്സണലിനെ നേരിടും
Sunday, October 27, 2024 8:00 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ ലിവർപൂൾ എഫ്സി ഇന്ന് ആഴ്സണലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം.
ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ലീഗ് പോയിന്റ് പട്ടികയിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തും ആഴ്സണൽ നാലാം സ്ഥാനത്തുമാണ്.
ചെൽസി ഇന്ന് ന്യൂകാസിലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 ന് ആണ് മത്സരം. രാത്രി 7.30 ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും.