വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
Saturday, October 26, 2024 10:13 PM IST
ന്യൂഡൽഹി : വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയിൽ ഒരാൾ അറസ്റ്റിൽ. ഉത്തംനഗർ സ്വദേശി ശുഭമാണ് അറസ്റ്റിലായത്. നിലവിൽ നടക്കുന്ന ഭീഷണികളുടെ വാർത്ത കേട്ട് ശ്രദ്ധനേടാൻ നടത്തിയ നീക്കം എന്നാണ് ഇയാളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കേന്ദ്ര സർക്കാർ കര്‍ശനനിര്‍ദേശം നൽകി. കഴിഞ്ഞ പത്തുദിവസങ്ങളില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങി വിവിധ എയര്‍ലൈനുകളുടെ 250 ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുയര്‍ന്നത്.
ഇവയില്‍ ഭൂരിഭാഗവും സാമൂഹികമാധ്യമങ്ങളിലൂടെയുള്ളവയായിരുന്നു. ഈ വ്യാജബോംബ് ഭീഷണികള്‍ കനത്ത നഷ്ടമാണ് വ്യോമയാന മേഖലയ്ക്ക് വരുത്തിയത്.