പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വം: കെ.സുരേന്ദ്രൻ
Saturday, October 26, 2024 7:09 PM IST
പാലക്കാട്: നവീൻബാബുവിന്റെ മരണത്തിൽ അന്വേഷണം നേരിടുന്ന കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ദിവ്യക്കെതിരെ നടപടിയെടുത്താൽ എം.വി.ഗോവിന്ദനെയും അത് ബാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരും സിപിഎമ്മും ദിവ്യയെ സംരക്ഷിക്കുകയാണ്. ദിവ്യയുടെ ധൈര്യം അഴിമതിപണത്തിന്റെ പങ്ക് പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്നതാണ്.
ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ പട്ടി പരാമർശം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. കൃഷ്ണദാസ് പരാമർശം തിരുത്തി മാപ്പ് പറയണം. തരംതാഴ്ന്ന പ്രയോഗം പാർട്ടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.