ദിവ്യക്കെതിരേ സംഘടനാതല നടപടി ഉണ്ടാകും: എ.കെ. ബാലൻ
Saturday, October 26, 2024 12:42 PM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം പി.പി. ദിവ്യക്കെതിരേ സംഘടനാ തലത്തിൽ ശക്തമായ തുടർനടപടി ഉണ്ടാകുമെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എ.കെ. ബാലൻ.
ദിവ്യയുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി ഉത്തരവ് വന്നാൽ ഉടൻ പാർട്ടി തലത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റിയത് നടപടിയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.