എഡിഎമ്മിന്റെ മരണം: കളക്ടര്‍ക്കെതിരേ വികസനസമിതി യോഗത്തില്‍ പ്രതിഷേധം
Saturday, October 26, 2024 12:27 PM IST
കണ്ണൂര്‍: ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് പങ്കെടുത്ത വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആവശ്യം.
ഇതോടെ പ്രമേയ വിഷയം അംഗീകരിക്കുന്നതായി കളക്ടര്‍ പ്രതിപക്ഷത്തെ അറിയിച്ചു. അജണ്ട പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം ചര്‍ച്ചയാവാം. അന്വേഷണത്തോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം മറുപടി നല്കി.
നേരത്തെ, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കൂടുതലൊന്നും പറയാനില്ലെന്ന് അരുണ്‍ പറഞ്ഞിരുന്നു. നവീനിന്റെ മരണം വലിയ നഷ്ടമാണ്. കത്തില്‍ ഉണ്ടായിരുന്നത് തന്റെ മനോവിഷമമാണ്. അതിപ്പോഴും തുടരുന്നു. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.