തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി ചർച്ച ചെയ്യുമെന്ന് മന്ത്രി ശശീന്ദ്രൻ
Saturday, October 26, 2024 10:43 AM IST
തിരുവനന്തപുരം: എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ്. കെ. തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി ചർച്ച ചെയ്യുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
സംഭവത്തിൽ ജൂഡീഷൽ അന്വേഷണം വേണമെന്ന് പലരും ഉന്നയിക്കുന്നുണ്ടെന്നുണ്ട്. തോമസ് തങ്ങളുടെ പാർട്ടിയുടെ നേതാവാണ്. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നു. അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പാർട്ടി നേതൃത്വവുമായി ആലോചിച്ചായിരിക്കും മുന്നോട്ട് പോകുകയെന്നും ശശീന്ദ്രൻ പറഞ്ഞു.
ആന്റണി രാജുവിന്റെ സ്വഭാവ വൈശിഷ്ട്യം പരിശോധിക്കേണ്ട സമയമല്ല. പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൽ പരിശോധിക്കണമെന്നും മന്ത്രിസ്ഥാനത്തുനിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയാറാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.