ജാർഖണ്ഡിൽ എൻഡിഎ അധികാരത്തിലെത്തും: അർജുൻ മുണ്ട
Saturday, October 26, 2024 3:42 AM IST
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അർജുൻ മുണ്ട. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എൻഡിഎയുടെ സർക്കാരായിരിക്കും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
"നിലവിൽ സംസ്ഥാനത്ത് ഭരണത്തിലുള്ള ജെഎംഎം-കോൺഗ്രസ് സർക്കാരിനെതിരെ ജനരോക്ഷം ഉണ്ട്. അഴിമതി സർക്കാരെന്നാണ് അവർ അറിയപ്പെടുന്നത്. സർക്കാരിനെതിരെ വിധിയെഴുതാൻ ജനം കാത്തിരിക്കുകയാണ്.'- അർജുൻ മുണ്ട കുറ്റപ്പെടുത്തി.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങിലും വൻ മുന്നേറ്റം നടത്തുമെന്നും അർജുൻ മുണ്ട അവകാശപ്പെട്ടു. ജനങ്ങൾ എൻഡിഎ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നെതെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ നിയമ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബർ 13നും രണ്ടാം ഘട്ടം നവംബർ 20നും നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.