അന്വേഷണത്തിൽ വീഴ്ചയില്ല, സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം; ഒരു വിട്ടുവീഴ്ചയുമില്ല: എം.വി. ഗോവിന്ദൻ
Friday, October 25, 2024 3:56 PM IST
തൃശൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരായ അന്വേഷണത്തിൽ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വിഷയത്തിൽ വിധി വരട്ടെ. പോലീസ് അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. എന്തടിസ്ഥാനത്തിലാണ് വീഴ്ച പറ്റിയെന്ന് മാധ്യമങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയും പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടിയും പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.