കോഴ ആരോപണത്തെക്കുറിച്ച് ചോദ്യം: നമസ്കാരം പറഞ്ഞ് ചാക്കോ, ഒന്നും പറയാതെ ഗോവിന്ദൻ
Friday, October 25, 2024 11:13 AM IST
തിരുവനന്തപുരം: എൻസിപി എംഎൽഎ തോമസ് കെ. തോമസിനെതിരായ കോഴയാരോപണത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുപ്പതോളം തവണ നമസ്കാരം എന്നു മാത്രം പറഞ്ഞ് അദ്ദേഹം നടന്നകലുകയായിരുന്നു.
അതേസമയം, ഇതേ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും മറുപടി പറയാൻ ഗോവിന്ദൻ തയാറായില്ല.
ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ. തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം അറിയിച്ചത്.