ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു
Thursday, October 24, 2024 10:08 PM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. നവംബർ 10ന് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കും.
നവംബർ 11ന് സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന ചുമതല ഏറ്റെടുക്കും. ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് 183 ദിവസം മാത്രമാണ് കാലാവധിയുണ്ടാകുക. 2025 മേയ് 13ന് അദ്ദേഹവും വിരമിക്കും. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം ഒരു വർഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി.
തുടർന്ന് 2019 ജനുവരി 18 ന് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഹൻസ് രാജ് ഖന്നയുടെ അനന്തരവനാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന.