ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ല; എൻഎസ്എസിനു സമദൂര നിലപാട്: ജി. സുകുമാരന്‍ നായര്‍
Thursday, October 24, 2024 4:58 PM IST
തിരുവനന്തപുരം: എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുന്‍പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു.
സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലെന്ന് ബോധ്യപ്പെട്ടന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എല്ലാവരും വന്നുകണ്ടിരുന്നു. എല്ലാ രാഷ്ട്രീയത്തില്‍പെട്ടയാളുകളും എന്‍എസ്എസില്‍ ഉണ്ട്.
അവരുടെ രാഷ്ട്രീയത്തില്‍ സംഘടന ഇടപെടാറില്ല. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.