നവീന്‍ ബാബുവിന്റെ കുടുംബത്തിനു നീതി ലഭിക്കണം: വനിതാ കമ്മീഷന്
Thursday, October 24, 2024 3:23 PM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. അന്വേഷണം നടക്കുകയാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, കുടുംബത്തിനു നീതി കിട്ടണം എന്നാണ് ആഗ്രഹമെന്നും സതീദേവി പറഞ്ഞു.
അന്വേഷണം കൃത്യമായി നടക്കുമെന്നാണ് പ്രതീക്ഷ. നവീന്‍ ബാബുവിനെ നേരിട്ടു പരിചയമില്ല. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം.
വിഷയത്തില്‍ വനിതാ കമ്മീഷനു പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു.