പണംകൊടുത്ത് ആരെയും റാലിക്ക് എത്തിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍
Thursday, October 24, 2024 10:55 AM IST
പാലക്കാട്: ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടിയുമായി പി.വി. അൻവർ എംഎൽഎ. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നത്. താൻ ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാർഥിയെ പിന്‍വലിച്ചത്. നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും അൻവർ വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിന്റെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പിൻവലിച്ചിരുന്നു.