നവീന്‍ ബാബുവിന്റെ മരണം: കുറ്റക്കാരെ ആരെയും വെറുതെവിടില്ലെന്ന് മന്ത്രി കെ. രാജന്
Thursday, October 24, 2024 10:27 AM IST
കോഴിക്കോട്: നവീന്‍ ബാബുവിന്റെ മരണത്തിൽ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കുറ്റകാര്‍ക്കെതിരെ എത് അറ്റം വരെയും പോകും. ഏതെങ്കിലും തരത്തില്‍ എഡിഎം ഇത്തരത്തില്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് താന്‍. തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതനുസരിച്ച് റവന്യു വകുപ്പിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് തങ്ങള്‍ പോയിട്ടുള്ളത്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.