എഡിഎമ്മിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ഇന്ന് നിർണായകം
Thursday, October 24, 2024 6:51 AM IST
തലശേരി: കണ്ണൂര് എഡിഎം നവീന് ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസം ഫയലിൽ സ്വീകരിച്ച ഹർജിയിൽ കോടതി പ്രോസിക്യൂഷന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൻ കേസ് വിവരങ്ങൾ പ്രോസിക്യൂഷനു കൈമാറി. ഡിസ്ട്രിക്ട് ഗവ. പ്ലീഡർ കെ. അജിത്താണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുക.
അഭിഭാഷകന് കെ. വിശ്വന് മുഖേനയാണു ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് വാദം കേൾക്കുന്നതിനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.