ഭക്ഷണത്തിൽ തുപ്പിയിട്ട ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
Thursday, October 24, 2024 1:12 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭക്ഷണത്തിൽ തുപ്പിയിട്ട ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ബരാബങ്കി ജില്ലയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധിയാമാവു ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം.
സംഭവത്തിന് പിന്നാലെ അധികൃതർ ഹോട്ടൽ അടപ്പിച്ചു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഇർഷാദ് എന്ന പ്രതിയെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിൽ എടുത്തു.
അടുത്തിടെ ഉത്തർപ്രദേശിലെ സഹാറൻപൂർ, ബാഗ്പത് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.