കടുത്ത സാമ്പത്തിക പ്രതിസന്ധി: ഇത്തവണ കേരളീയം പരിപാടി ഇല്ല
Wednesday, October 23, 2024 11:18 PM IST
തിരുവനന്തപുരം: ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്ത് സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ഒഴിവാക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ കേരളീയം പരിപാടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്.
ഇത്തവണ കേരളീയം ആദ്യം ഡിസംബറിലേക്ക് മാറ്റുകയും പിന്നീട് ജനുവരിയിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണമായും ഒഴിവാക്കിയതായുള്ള വിവരം പുറത്തുവരുന്നത്.