മണ്ണിടിച്ചിൽ: വിതുര-ബോണക്കാട് റോഡ് അടച്ചു
Wednesday, October 23, 2024 10:01 PM IST
തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടർന്ന് വിതുര-ബോണക്കാട് അടച്ചു. വിതുരയിൽ നിന്ന് ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണ് മാറ്റി വ്യാഴാഴ്ച രാവിലെ ഗതാഗതം പുന8സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വിതുര-പൊന്നാം ചുണ്ട് പാലത്തിൽ വെള്ളം കയറി.