ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി: നാളെ വാദം കേൾക്കും
Wednesday, October 23, 2024 9:41 PM IST
തലശേരി: കണ്ണൂര് എഡിഎം നവീന് ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൻ മേൽ നാളെ കോടതി വാദം കേൾക്കും.
നവീൻ ബാബുവിന്റെ ഭാര്യ പത്തനംതിട്ട താഴംകരുവള്ളിൽ മഞ്ജുഷ കേസിൽ കക്ഷിചേർന്നിട്ടുണ്ട്. മഞ്ജുഷയക്ക് വേണ്ടി അഡ്വ. പി.എം. സജിതയാണ് ആക്ഷേപം ഫയൽ ചെയ്തിരിക്കുന്നത്. കെ. വിശ്വൻ മുഖേനയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്.