മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് എൻസിപി
Wednesday, October 23, 2024 6:05 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് എൻസിപി- അജിത് പവാർ വിഭാഗം. 38 പേരുടെ സ്ഥാനാർഥിപട്ടികയാണ് പുറത്തുവിട്ടത്.
പുറത്തുവിട്ട 38 പേരുടെ പട്ടികയിൽ 32 പേരും സിറ്റിംഗ് എംഎൽഎമാരാണ്. ഉപമുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അജിത് പവാർ ബാരാമതിയിൽ നിന്ന് ജനവിധി തേടും.
മുതിർന്ന നേതാവ് ചഗൻ ഭുജ്ബൽ യിയോള മണ്ഡലത്തിൽ മത്സരിക്കും. ധനഞ്ജയ് മുണ്ഡെ അന്പേഗാവുൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മണിക് റാവു കൊകാട്ടെ സിന്നർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.