സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി
Wednesday, October 23, 2024 1:01 PM IST
തിരുവനന്തപുരം: വയനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് സ്ഥരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരിൽനിന്നും നിർബന്ധപൂർവം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്. അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകൾക്കിടയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യത്തിന് ദീർഘകാലം ഒരാൾ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. ജനങ്ങളാണ് ഭരിക്കുന്നതെന്ന അറിവ് ജീവനക്കാർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.