വിമാനങ്ങൾക്ക് ബോംബ് ഭീഷണി: 11 എക്സ് അക്കൗണ്ടുകൾ പരിശോധിച്ച് അന്വേഷണസംഘം
Wednesday, October 23, 2024 12:01 PM IST
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ 11 എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ ഏജന്‍സികള്‍. വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്കി.
ഞായറാഴ്ച 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാശയുടെ ഒരു വിമാനത്തിനുമായിരുന്നു ഭീഷണി ലഭിച്ചത്.
ഭീഷണിയെ തുടർന്നു വിമാനത്താവളത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധനകൾ നടത്തിയിരുന്നു.