പത്രികാസമര്‍പ്പണം ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്; രാഹുലും ഖാര്‍ഗെയും വയനാട്ടില്‍
Wednesday, October 23, 2024 10:36 AM IST
വയനാട്: തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനൊരുങ്ങുന്ന വയനാട്ടിലെ സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ പത്രികാസമര്‍പ്പണം ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഇരുവരെയും സ്വീകരിക്കാനെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ഉടൻ വയനാട്ടിലെത്തും.
രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക. രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. വരണാധികാരിയായ ജില്ലാ കളക്ടർക്കു മുൻപാകെ 12ന് നാമനിർദേശ പത്രിക സമർപ്പിക്കും.
റോഡ് ഷോയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വയനാട്ടിലേക്ക് എത്തിയിട്ടുള്ളത്. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ തന്നെ തുടരും.