ബംഗ്ലാദേശിൽ വീണ്ടും കലാപം
Wednesday, October 23, 2024 10:09 AM IST
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും കലാപം. പ്രസിഡന്റ് മുഹമ്മ് ഷെഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ വസതി വളഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തും ജനം തെരുവിലിറങ്ങി.
പ്രധാനമന്ത്രി ഷെഖ് ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർഥി പ്രതിഷേധസംഘം അഞ്ച് ആവശ്യങ്ങൾ കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ആവശ്യം പ്രസിഡന്റിന്റെ രാജിയായിരുന്നു. തുടർന്ന് സെൻട്രൽ ഷഹീദ് മിനാറിൽ പ്രതിഷേധം അരങ്ങേറി.
രാത്രിയോടെ ബംഗാ ബബനിലേക്ക് പ്രതിഷേധക്കാർ നീങ്ങുകയായിരുന്നു. സൈന്യം ബാരിക്കേഡുകൾ വച്ച് പ്രതിഷേധക്കാരെ തടഞ്ഞു.