നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു
Tuesday, October 22, 2024 6:52 PM IST
ബംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ബംഗളൂരു ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. ബീഹാർ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്.
കനത്തമഴയ്ക്കിടെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കെട്ടിടം പൂർണമായി തകർന്നുവീണു. ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ആറു നില കെട്ടിടം തകർന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ഒരാഴ്ചയായി ബംഗളൂരു നഗരത്തിൽ കനത്തമഴ പെയ്യുകയാണ്.