കേന്ദ്ര നിയമം നടപ്പായാൽ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടക്കില്ല: മന്ത്രി വാസവൻ
Tuesday, October 22, 2024 2:54 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പാലിച്ചാൽ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടത്താൻ കഴിയില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കത്തു നൽകിയിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
കേന്ദ്രത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണ്. കേരളത്തിലെ ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് വെടിക്കെട്ട്. ഉത്തരവ് പ്രകാരം തൃശൂർ പൂരത്തിന് പോലും വെടിക്കെട്ട് നടത്താൻ കഴിയാതെ വരും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഉത്തരവ് പിൻവലിപ്പിക്കാൻ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.