ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി വിവാഹസംഘത്തിന്റെ അപകടയാത്ര; അഞ്ച് പേര്‍ക്കെതിരേ കേസ്
Tuesday, October 22, 2024 12:24 PM IST
തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസിനു മുകളില്‍ കയറി ഇരുന്ന് അപകടകരമായ യാത്ര നടത്തിയ സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരേ കേസ്. മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മണ്ണുത്തി ദേശീയപാതയിലും ചിറക്കക്കോട് ഭാഗത്തുമാണ് യുവാക്കള്‍ അപകടകരമായ യാത്ര നടത്തിയത്.
ഇതിന് ഇവർക്ക് സൗകര്യം ഒരുക്കിയതിനാണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. ചിറക്കക്കോട് ഭാഗത്തേയ്ക്ക് ബസ് തിരിഞ്ഞപ്പോള്‍ വഴിയാത്രക്കാർ മണ്ണുത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.