നിയന്ത്രണരേഖയിലെ സേനാ പിന്മാറ്റത്തില് ചൈനയുമായി ധാരണയില്‍ എത്തി: വിദേശകാര്യ സെക്രട്ടറി
Monday, October 21, 2024 3:50 PM IST
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍നിന്നുള്ള സേനാ പിന്മാറ്റത്തില് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നയതന്ത്ര, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പിലെത്തിയത്.
നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളുടെയും പട്രോളിംഗ് പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്. 2020-ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് വിവരം.
റഷ്യയില്‍വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനും ഇടയില്‍ ചര്‍ച്ച നടന്നേക്കും. ഇതിന് ശേഷം കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.