ജമ്മു കാഷ്മീർ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്
Monday, October 21, 2024 2:50 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). തങ്ങളുടെ തലവൻ ഷെയ്ഖ് സജ്ജദ് ഗുൽ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ടിആർഎഫ് അവകാശപ്പെട്ടു.
ഞായറാഴ്ച വൈകിട്ടുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ചവരിൽ ഒരാൾ ഡോക്ടറും മറ്റുള്ളവർ അതിഥി തൊഴിലാളികളുമാണ്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്.
സോനംമാര്‍ഗിലെ തുരങ്ക നിര്‍മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. തൊഴിലാളികളുടെ താമസസ്ഥലത്തു കടന്ന് രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു.