ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു
Monday, October 21, 2024 5:39 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ബാരമുള്ള ജില്ലയിലാണ് സംഭവം. ഇയാളിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൂരക്ഷാസേന മേഖലയിൽ പരിശോധനയ്ക്ക് എത്തിയത്. ഇതിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും തോക്കുകളും പിസ്റ്റളുകളും മാഗസിനുകളും കണ്ടെടുത്തു.
അതേസമയം, ജമ്മു കാഷ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഗൻദെർബൽ ജില്ലയിലുള്ള ഗഗൻഗിറിലാണ് ഭീകരാക്രമണം ഉണ്ടായത്.
മരിച്ചവരിൽ ഒരാൾ ഡോക്ടറാണ്. മരിച്ച ബാക്കിയുള്ളവർ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
ആക്രമത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു.