രഞ്ജി ട്രോഫി: മൂന്നാം ദിനത്തിലെ മത്സരം മഴയെടുത്തു
Sunday, October 20, 2024 4:37 PM IST
അലൂർ: കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ മൂന്നാംദിനത്തിലെ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ഇന്ന് ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല.
രണ്ടാം ദിനത്തിലെ അവസാന സെഷനും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ആദ്യദിനം 23 ഓവര്‍ മാത്രമാണ് എറിയാന്‍ മാത്രമാണ് സാധിച്ചത്.
രണ്ടാംദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെന്ന നിലയിലാണ് കേരളം. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ 63 റണ്‍സ് നേടി.