ക്രീസിൽ സഞ്ജുവും സച്ചിനും; മൂന്നാംദിനവും കളിതുടങ്ങാൻ സമ്മതിക്കാതെ മഴ
Sunday, October 20, 2024 1:55 PM IST
അലൂർ: കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ മൂന്നാംദിനവും വില്ലനായി മഴ. നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് ഇന്നത്തെ മത്സരം വൈകുകയാണ്. രണ്ടാം ദിനത്തെ അവസാന സെഷന് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ആദ്യദിനം 23 ഓവര്‍ മാത്രമാണ് എറിയാന്‍ മാത്രമാണ് സാധിച്ചത്.
രണ്ടാംദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെന്ന നിലയിലാണ് കേരളം. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ 63 റണ്‍സ് നേടി.
വത്സല്‍ ഗോവിന്ദ് (31), രോഹന് കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം കേരളത്തിന് നഷ്ടമായത്. നേരത്തെ ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിച്ചത്.
സിക്സടിച്ചാണ് ശനിയാഴ്ച സഞ്ജു ഇന്നിംഗ്സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല.