പാലക്കാട്ട് സിപിഎം ചിഹ്നം പുറത്തെടുക്കാത്തത് എന്താണെന്ന് കെ. മുരളീധരൻ
Saturday, October 19, 2024 1:12 PM IST
പാലക്കാട്: തൃശൂർ പൂരം കലക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ട്. ആ ഡീലിന്റെ സാധ്യത ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകും. അതുകൊണ്ടാണ് ചിഹ്നം പുറത്തെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സ്ഥാനാർഥിക്ക് ചിഹ്നം കിട്ടുന്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനം 50 ശതമാനം പൂർത്തിയാകും. ജോയ്സ് ജോർജിനൊക്കെ നേരത്തെ ചിഹ്നം കൊടുത്തിരുന്നു. ഇവിടെ മാത്രം ചിഹ്നം എടുക്കാത്തത് എന്താണ്.
ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാകട്ടെയെന്ന് കരുതിയാണ്. അവസാനം താമരയ്ക്ക് കുത്താമെന്നുള്ള ഐഡിയാണ്. അതിനാലാണ് ചിഹ്നം പുറത്തെടുക്കാത്തതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.