ചൊക്രമുടി കൈയേറ്റം; മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Friday, October 18, 2024 8:32 PM IST
തൊടുപുഴ: ചൊക്രമുടി കൈയേറ്റത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി. അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം. സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടി. പരിശോധനയൊന്നും നടത്താതെ ചൊക്രമുടിയിൽ നിർമാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിരാക്ഷേപ പത്രം നൽകിയപ്പോൾ പട്ടയത്തിന്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള ഉത്തരവുകളുണ്ടോ എന്നും ഇവർ പരിശോധിച്ചില്ലെന്നും കണ്ടെത്തലുണ്ട്.