സ്ഥലമാറ്റത്തിനു ശ്രമിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ
Friday, October 18, 2024 5:22 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സ്ഥലമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ തൽകാലം കണ്ണൂരിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ മടക്കുകയായിരുന്നു.
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ കളക്ടറേറ്റിലെ ജീവനക്കാരുടെ പ്രതിഷേധം മുൻകൂട്ടി കണ്ടായിരുന്നു കളക്ടർ സ്ഥലമാറ്റത്തിനു ശ്രമം നടത്തിയത്.
എഡിഎമ്മിന്റെ മൃതദേഹത്തോടൊപ്പം പത്തനംതിട്ടയിലെത്തിയ കളക്ടർ കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഓഫീസിലേക്ക് വന്നിരുന്നില്ല. കളക്ടർ ഓഫീസിലെത്തിയാൽ ബഹിഷ്കരിക്കാനായിരുന്നു സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരുമാനിച്ചിരുന്നത്.
പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.