""സഹാനുഭൂതിയോടെ പ്രവര്‍ത്തിച്ചയാള്‍''; നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ച് കണ്ണൂര്‍ കളക്ടര്‍
Friday, October 18, 2024 2:58 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ അനുശോചനം അറിയിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന പ്രിയ സഹപ്രവർത്തകനാണ് നവീൻ ബാബുവെന്ന് കുടുംബത്തിന് അയച്ച കത്തിൽ പറയുന്നു.
പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. കാര്യക്ഷമതയോടെയും സഹാനുനുഭൂതിയോടുകൂടിയും പ്രവർത്തിച്ചയാളാണ് നവീൻ.
സംഭവിക്കാൻ പാടില്ലാത്ത, നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ടായത്. നിങ്ങളെ കാണുമ്പോൾ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല.
തന്റെ ചുറ്റും ഇപ്പോൾ ഇരുട്ട് മാത്രമാണ്ട്. വിഷമഘട്ടത്തെ അതിജീവിക്കാൻ എല്ലാവർക്കും കരുത്തുണ്ടാകട്ടെയെന്നും കത്തിൽ പറയുന്നു.