കോൽക്കത്തയിൽ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; രോഗി മരിച്ചു, 80 പേരെ രക്ഷപെടുത്തി
Friday, October 18, 2024 1:21 PM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ച് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല..
തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി.