സരിനെ ശ്രദ്ധിക്കേണ്ട, പ്രചാരണം നടക്കട്ടെ; അണികൾക്കു നിർദേശവുമായി കെപിസിസി
Friday, October 18, 2024 12:41 PM IST
തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരിൽ ഡോ. പി. സരിനെ കോണ്ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ സരിന്റെ നീക്കങ്ങളിൽ ശ്രദ്ധിക്കാതെ പാർട്ടിക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാകാൻ അണികൾക്കു നിർദേശവുമായി കെപിസിസി.
വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡിസിസി മുൻകൈ എടുത്ത് പ്രചാരണം ഊർജിതമാക്കാനാണു നിർദേശം.
എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.