പാലക്കാട്ട് ശോഭയ്ക്കായി കേന്ദ്രത്തെ നിലപാട് അറിയിച്ച് സുരേഷ് ഗോപി
Friday, October 18, 2024 10:45 AM IST
ന്യൂഡൽഹി: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.
മറ്റു നേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്.
പാലക്കാട് സി. കൃഷ്ണകുമാറിനെയും സ്ഥാനാർഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അതിനിടെ പാലക്കാട് കെ. സുരേന്ദ്രന്റെ പേരും കേൾക്കുന്നുണ്ട്.