സരിൻ പക്വത കാണിക്കണമായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ
Thursday, October 17, 2024 3:46 PM IST
തിരുവനന്തപുരം: ഡോ. പി. സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഒരാളെ മാത്രമേ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ കഴിയുകയുള്ളൂവെന്നും കെ.സി പറഞ്ഞു.
സ്ഥാർഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ല. തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് നേരിടുന്നത്. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഭൂരിപക്ഷത്തോടെ ജയിക്കും.
എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല. കേരളത്തിലെ കോൺഗ്രസിന്റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്. തീരുമാനങ്ങൾ എടുത്തിരിക്കുന്നത് ഒരു വ്യക്തി മാത്രമല്ല. മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.